Site icon Fourteen Kerala – 14 Kerala News

ഉച്ചക്ക് ശേഷം സ്വർണവിപണിയിൽ വൻ വിലകുറവ്; ഇന്ന് ഒരു പവന് താഴ്ന്നത് ആയിരത്തിലധികം രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം പവന് 1720 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,000 രൂപയിലെത്തി.
രാവിലെ പവന് 1,07,720 രൂപയായിരുന്നു നിരക്ക്. ഗ്രാമിന് 265 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 13,250 രൂപയാണ് ഇപ്പോൾ ഒരു ഗ്രാം സ്വർണത്തിന്റെ വില. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് സ്വർണവിലയിൽ ഇത്രയും വലിയ മാറ്റമുണ്ടാകാൻ കാരണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

മാർച്ച് ഒന്നിന് പവന് 1,26,920 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണം. എന്നാൽ തുടർദിവസങ്ങളിൽ വില ക്രമേണ താഴേക്ക് വരികയായിരുന്നു. മാർച്ച് 23-ന് ഉച്ചയ്ക്ക് വില 99,480 രൂപ എന്ന നിലയിലേക്ക് വരെ താഴ്ന്നിരുന്നു.അതേസമയം, വെള്ളി വിലയിൽ ഇന്ന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഗ്രാമിന് 25 രൂപ എന്ന നിരക്കിലാണ് വെള്ളിയുടെ വ്യാപാരം നടക്കുന്നത്.

Exit mobile version