Site icon Fourteen Kerala – 14 Kerala News

എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരു മരണം, വലിയ പൊട്ടിത്തെറി ഉണ്ടായെന്ന് പ്രദേശവാസികൾ

കൊച്ചി: എടയാര്‍ വ്യവസായ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. പാതാളം സി ജി ലൂബ്രിക്കന്റ്സ് എന്ന ഓയിൽ കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. മരിച്ചയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. കത്തിക്കരിഞ്ഞ നിലയിലാണ് ഈ തൊഴിലാളിയുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്.

ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. സമീപത്തുള്ള സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിക്കുന്നുണ്ട്.

രാവിലെ എട്ടരയോടെയായിരുന്നു സംഭവം. നിരവധി ജീവനക്കാർക്ക് പൊള്ളലേറ്റതായും വിവരമുണ്ട്. തീപിടിത്തമുണ്ടായതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. ഓയിൽ കമ്പനി ആയതിനാൽ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.

Exit mobile version