Site icon Fourteen Kerala – 14 Kerala News

മരണം മുന്നിൽക്കണ്ട നിമിഷം ….; അതിരപ്പള്ളിയിൽ ബൈക്ക് യാത്രികരെ കാട്ടാന ആക്രമിച്ചു

തൃശൂർ: അതിരപ്പള്ളി ഓയിൽ പാം എസ്റ്റേറ്റിൽ ബൈക്ക് യാത്രികരെ കാട്ടാന ആക്രമിച്ചു. ഒന്നാം ബ്ലോക്കിൽ താമസിക്കുന്ന ദീപു കോക്കാടിനേയും കൂടെ ഉണ്ടായിരുന്ന അയൽവാസി പ്രസന്നകുമാറിനേയുമാണ് കാട്ടാന ആക്രമിച്ചത്.

ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ആന ഇവർക്ക് നേരെ വരികയായിരുന്നു. ബൈക്ക് നിർത്തി യുവാക്കൾ ഇറങ്ങിയോടി. ആന ബൈക്ക് കുത്തി നശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം.

Exit mobile version