Site icon Fourteen Kerala – 14 Kerala News

വിശുദ്ധദിനങ്ങളിലെ പരീക്ഷാ നടത്തിപ്പ് പ്രതിഷേധാർഹം: സീറോ മലബാർ സഭ

കൊച്ചി: ഓശാനഞായർ, പെസഹാവ്യാഴം, ഈസ്റ്റർ ദിവസ ങ്ങളിൽ ദേശീയതല പരീക്ഷകളും മറ്റു പരിശീലനപരിപാ ടികളും നടത്താനുള്ള സർക്കാർ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി സീറോമലബാർ സഭ.

ക്രൈസ്‌തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പവിത്രമായ വിശുദ്ധ ദിവസങ്ങളിൽ പരീക്ഷകൾ ക്രമീകരിക്കുന്നത് ആരാധനാ സ്വാതന്ത്യത്തിൻ്റെ നേരിട്ടുള്ള ലംഘനമാണ്. ഇത്തരം തീരുമാനങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആസൂത്രിത നീക്കമാ യിട്ടാണ് മനസിലാക്കേണ്ടത്.
ക്രൈസ്ത‌വവിശ്വാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രാർഥനാദിനങ്ങളെ തുടർച്ചയായി സർക്കാർ അവഗണിക്കുന്നത് ഗൗവരമായ വിവേചനമാണ്.

ലക്ഷക്കണക്കിനു വിദ്യാർഥികളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും ഒരേപോലെ പ്രതിസന്ധിയിലാക്കുന്ന ഈ നടപടി മതേതര രാജ്യത്തിൻ്റെ മര്യാദകൾക്കു നിരക്കാത്തതാണ്.
ആരാധനാലയങ്ങളിലെ ശുശ്രൂഷകളിൽ പങ്കെടുക്കാനുള്ള ക്രൈസ്‌തവരുടെ അവകാശത്തെ അവഗണിക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്നു ബന്ധപ്പെട്ടവർ പിന്തിരിയണം.
ക്രൈസ്‌തവ സമൂഹത്തിന്റെ വികാരങ്ങളെ മാനിച്ചു കൊണ്ട് ഈ ദിവസങ്ങളിലെ പരീക്ഷകളും മറ്റു പരിപാടികളും പുനഃക്രമീകരിക്കാൻ ബന്ധപ്പെട്ട സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും സീറോമല ബാർ സഭ ആവശ്യപ്പെട്ടു.

Exit mobile version