Site icon Fourteen Kerala – 14 Kerala News

കേരളത്തിൽ സ്വർണവില ഉയർന്നു

കൊച്ചി: കേരളത്തിൽ സ്വർണവില ഉയർന്നു . സ്വർണം ഗ്രാമിന് 345 രൂപ വർധിച്ച് 13445 രൂപയായി. 22 കാരറ്റ് സ്വർണത്തിന് പവന് 2760 രൂപ കൂടി 1,07,560 രൂപയായി. 18 കാരറ്റിന് ഗ്രാമിന് 280 രപൂ വർധിച്ച് 11050 രൂപ യായി. പവന് 88,400 രൂപ.

പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കിയ ഇറാൻ- യു.എസ് യുദ്ധത്തിൽ വെടിനിർത്തൽ ചർച്ചകള്‍ പുരോഗമിക്കുന്നു എന്ന് വാർത്തകൾക്കിടെ ആഗോള വിപണിയിൽ സ്വർണ വില മെച്ചപ്പെട്ടതാണ് ഇന്ത്യൻ വിപിണിയിലും പ്രതിഫലിച്ചത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതടെ സ്വർണ വിലയിൽ ഇടിവ് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു.

ഇന്നലെ രാവിലെ കുറഞ്ഞ വില, ഉച്ചക്ക് തിരിച്ചു കയറുകയായിരുന്നു. പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയുമാണ് ഉച്ചക്ക് കൂടിയത്. പവന് 1,04,800 രൂപ. സംഘർഷം രൂക്ഷമാവുകയം എണ്ണവില ഉയരുകയും ചെയ്യുന്നിനിടെ ഒരു ലക്ഷത്തിന് താഴേക്ക് ഇടിഞ്ഞ സ്വർണം, അഞ്ചുദിവസത്തേക്ക് ഇറാൻ ഊർജ പ്ലാന്‍റുകൾക്കുനേരെ ആക്രമം ഉണ്ടാവില്ലെന്ന ട്രംപിന്റെ ഈ പ്രസ്താവനയോടെ തിരിച്ചു കയറുകയായിരുന്നു.

Exit mobile version