Site icon Fourteen Kerala – 14 Kerala News

സംവിധായകൻ സനോജ് മിശ്ര തന്നോട് മോശമായി പെരുമാറി, പല തവണ ശരീരത്തിൽ കയറി പിടിച്ചു’ – ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി മൊണാലിസ

കൊച്ചി: പ്രശസ്ത സംവിധായകൻ സനോജ് മിശ്രക്കെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി സോഷ്യൽ മീഡിയ താരം മൊണാലിസ. സിനിമാ ചിത്രീകരണത്തിനിടെ സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തിൽ അനാവശ്യമായി സ്പർശിച്ചെന്നും വാർത്താസമ്മേളനത്തിൽ മൊണാലിസ വെളിപ്പെടുത്തി. തനിക്കുണ്ടായ ദുരനുഭവം വിവരിക്കവെ താരം ക്യാമറകൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു.

തന്റെ കുടുംബത്തിന് പണം മാത്രമാണ് ആവശ്യമെന്നും നേപ്പാളില്‍ വെച്ചും ഡെറാഡൂണില്‍ വെച്ചും മോശം അനുഭവം ഉണ്ടായെന്നും മൊണാലിസ കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ആയതിനാല്‍ തന്നെ ആക്രമിക്കുന്നുവെന്ന് മൊണാലിസയുടെ ഭര്‍ത്താവും നടനുമായ ഫര്‍മാന്‍ ഖാന്‍ പറഞ്ഞു. 2015ല്‍ എടുത്ത ആധാര്‍കാര്‍ഡ് പുറത്തു വിട്ടായിരുന്നു മൊണാലിസയുടെ പ്രതികരണം. സനോജ് മിശ്ര സംവിധാനം ചെയ്ത ഡയറി ഓഫ് മണിപ്പൂർ എന്ന ചിത്രത്തിൽ മൊണാലിസ അഭിനയിച്ചിരുന്നു.കഴിഞ്ഞ ആഴ്ചയായിരുന്നു മൊണാലിസയും ഫര്‍മാന്‍ ഖാനും കേരളത്തിലെത്തി വിവാഹിതരായത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഗുരുദേവ പ്രതിഷ്ഠക്ക് മുമ്പില്‍ നടന്ന ചടങ്ങില്‍ മേല്‍ശാന്തി കണ്ണന്‍ പോറ്റിയാണ് കാര്‍മികത്വം വഹിച്ചത്.

വിവാഹച്ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു. കേരളം നല്ല സ്ഥലമാണെന്നും ഇവിടെയുള്ളവര്‍ നല്ല മനുഷ്യരാണെന്നു മായിരുന്നു മൊണാലിസ ഭോസ്ലെയും പങ്കാളി ഫര്‍മാന്‍ ഖാനും വിവാഹ ശേഷം പ്രതികരിച്ചത്.

Exit mobile version