Site icon Fourteen Kerala – 14 Kerala News

കേരളത്തിൽ സ്വ‍‍‌ർണ വില വീണ്ടും ഉയർന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വ‍‍‌ർണ വില വീണ്ടും ഉയർന്നു . രാവിലത്തെ വിലയിൽ നിന്ന് ​ഗ്രാമിന് 235 രൂപ വ‍ർധിച്ച് ​ഗ്രാമിന് 13,100 രൂപയായി. ഒരു പവൻ 22 കാരറ്റ് സ്വ‍‌ർണത്തിന് 1880 രൂപയാണ് മണിക്കൂറുകൾക്കകം വ‍‌ർധിച്ചിരിക്കുന്നത്. ഇതോടെ, പവന് 1,04, 800 രൂപയിലെത്തി ഇപ്പോഴത്തെ സ്വ‍‍ർണ വില.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇന്നലെ മാത്രം 4 തവണയാണ് സ്വർണ വിലയിൽ മാറ്റം വന്നത്.ഇന്നലെ രാവിലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,02,680 രൂപയായിരുന്നു വില. ഇത് ഉച്ചയോടെ ഇടിഞ്ഞ് 99,480 രൂപയിലെത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെ വീണ്ടും വർധിച്ച് 1,01,080 രൂപയായി. രാത്രിയോടെ വില വീണ്ടും ഉയരുകയായിരുന്നു. 1,05,080 രൂപയിലായിരുന്നു ഇന്നലെ രാത്രി 1 പവൻ 22 കാരറ്റ് സ്വർണം വ്യാപാരം നടന്നിരുന്നത്.

ഇന്നേക്ക് വില വീണ്ടും കുറഞ്ഞു. ഇന്നലെ രാവിലത്തെ കണക്കുകള വച്ച് നോക്കുമ്പോൾ ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പറയാം. കഴിഞ്ഞ ജനുവരി 4ന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്നലെ സ്വർണ്ണവില ഒരു ലക്ഷത്തിന് താഴേക്ക് എത്തിയത്.

Exit mobile version