Site icon Fourteen Kerala – 14 Kerala News

കൊടുങ്ങല്ലൂരില്‍ യുവ ദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ യുവ ദമ്പതികൾ താമസിക്കുന്ന ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ നിന്ന് ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലെ ഫ്ളാറ്റില ഫ്ളാറ്റിൽ നിന്നാണ് മൂന്ന് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താന്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നുവെന്നും ഇക്കഴിഞ്ഞ 20ാം തീയതി വയറുവേദന അനുഭവപ്പെടതിനെ തുടര്‍ന്ന് മാസം തികയാതെ പ്രസവിക്കുകയായിരുന്നുവെന്നുമാണ് യുവതി നല്‍കിയ മൊഴി.

നഴ്‌സിങ് പഠിച്ചിട്ടുള്ളതാന്‍ ശിശുവിനെ സ്വയം വേര്‍പ്പെടുത്തുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. മൃതദേഹം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും യുവതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Exit mobile version