Site icon Fourteen Kerala – 14 Kerala News

കേരളത്തിൽ സ്വർണവിലയിൽ വമ്പൻ ഇടിവ്

തിരുവനന്തപുരം: ആശ്വാസം, കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വമ്പൻ ഇടിവ്. 22 കാരറ്റ് 1 ​ഗ്രാം സ്വ‍‍ർണത്തിന് 275 രൂപ ഇടിഞ്ഞ് 13,380 രൂപയായി ഇന്നത്തെ വില. ഒരു ​പവൻ 22 കാരറ്റ് സ്വ‍‍‌ർണത്തിന് 1,07,040 രൂപയാണ് ഇന്നത്തെ വില.

ഇന്നലത്തെ വിലയിൽ നിന്നും പവന് 2200 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പവൻ 22 കാരറ്റ് സ്വർണം 1,09,240 രൂപയായിരുന്നു. ഇന്നലെ രാവിലെ 1 പവൻ സ്വ‍‌ർണത്തിന് 1,10,680 രൂപയായിരുന്നു വില.

കഴിഞ്ഞ ജനുവരി 29 ന് ഗ്രാമിന് രേഖപ്പെടുത്തിയ 16,395 രൂപയാണ് ഏറ്റവും ഉയർന്ന വില. പവന് 1,31,160 രൂപയെന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവില ഇപ്പോൾ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ഇന്നും വിപണിയിൽ വില കുറയുന്ന പ്രവണതയാണ് പ്രകടമായത്. വില ഇനിയും താഴാൻ സാധ്യതയുണ്ടോ എന്ന ആകാംക്ഷയിലാണ് വിപണി നിരീക്ഷകരും ജ്വല്ലറി ഉടമകളും. സ്വർണവിലയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ വരും ദിവസങ്ങളിലും തുടരുമോ എന്നത് അന്താരാഷ്ട്ര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. ഫെബ്രുവരിയിലെ നിരക്കിനേക്കാൾ കുറഞ്ഞ വിലയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരുന്നത്.

Exit mobile version