Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; മാസപ്പിറവി കണ്ടു

തിരുവനന്തപുരം: വ്രതശുദ്ധിയുടെ നാളുകൾക്ക് വിരാമമിട്ട് സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കും. പരപ്പനങ്ങാടിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാർ സ്ഥിരീകരിച്ചു. ഇതോടെ 29 ദിവസം നീണ്ടുനിന്ന റമദാൻ വ്രതാനുഷ്ഠാനത്തിന് സമാപ്തിയായി. വിശ്വാസികൾ നാളെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിനായി ഒത്തുചേരും.

Exit mobile version