Site icon Fourteen Kerala – 14 Kerala News

വിവാഹ റിസപ്ഷനിടെ സുഹൃത്തുക്കളുടെ സർപ്രൈസ്; അവശയായി വീണ് നവവധു, വിവാഹവാഹനത്തിൽ ആശുപത്രിയിലേക്ക്

കൊച്ചി: വിവാഹദിനത്തിൽ വരനും വധുവിനും സർപ്രൈസ് കൊടുക്കാനായി കൂട്ടുകാർചെയ്ത ‘പണി’യിൽ വധു വേദിയിൽ ബോധംകെട്ടുവീണു. തുടർന്ന് വിവാഹ വണ്ടിയിൽതന്നെ വധുവിനെയും കൊണ്ട് വരനും കൂട്ടരും ആശുപത്രിയിലേക്ക്.

വിവാഹ റിസപ്ഷൻ സ്വീകരണ വേദിയിൽ വരനും വധുവും എത്തിയപ്പോൾ സമീപം കൂട്ടുകാർ ഗുണ്ട് പൊട്ടിച്ചതാണ് പ്രശ്‌നമായത്. ശബ്ദം താങ്ങാനാവാതെ വധു അവശയായിവീണു.ഉടൻ വധുവിനെ എടുത്ത് വിവാഹവാഹനത്തിൽ തന്നെ കയറ്റി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു.അവിടെ വധുവിന് ഡ്രിപ്പ് ഇട്ടു. ഞായറാഴ്ച വൈകീട്ട് മരടുഭാഗത്ത് ഒരു ഹാളിലായിരുന്നു വിവാഹ റിസപ്ഷൻ. വൈറ്റിലയ്ക്കടുത്തുള്ള സ്വദേശിനിയാണ് വധു. രാത്രി 7.30-ഓടെയാണ് ആശുപത്രിയിൽ വിവാഹ വണ്ടി എത്തിയത്. ഇതുകണ്ട് ആശുപത്രിയിലുണ്ടായിരുന്നവരും എന്തെന്നറിയാനായി ഓടിക്കൂടുകയുണ്ടായി.

ഡ്രിപ്പ് നൽകിയതോടെ വധു ഉണർവിലായി. വീണ്ടും റിസപ്ഷൻ ഹാളിലേക്ക് വരനോടൊപ്പം യാത്രതിരിച്ചു. എന്തായാലും വിവാഹദിനത്തിലെ ഈയൊരു സംഭവം ഈ നവദമ്പതിമാർ ജീവിതത്തിലൊരിക്കലും മറക്കാനിടയില്ല.

Exit mobile version