Site icon Fourteen Kerala – 14 Kerala News

സ്വർണ്ണക്കടകളിൽ ഇന്ന് തിരക്ക് കൂടും! ഇന്ന് ഉച്ചയ്ക്ക് ശേഷം പവന് 720 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വ‍‌ർണത്തിന് 720 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇപ്പോൾ ഒരു പവൻ സ്വർണത്തിന് 1,18,160 രൂപയാണ്. 1 ഗ്രാമിന്റെ വില 14,770 രൂപയാണ്. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,18,880 രൂപയായിരുന്നു വില.

ഇന്നലത്തെ വൈകുന്നേരത്തെ സ്വർണ വിലയിൽ നിന്നും 24 മണിക്കൂർ കഴിയുമ്പോൾ 1280 രൂപയുടെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധം കനക്കുന്ന സാഹചര്യത്തിലും പതിവിന് വിപരീതമായി സ്വ‍‌ർണ വില ഇടിയുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്.

Exit mobile version