Site icon Fourteen Kerala – 14 Kerala News

യുദ്ധഭീതിക്കിടെ ആശ്വാസമായി വിമാന സർവീസുകൾ; കൊച്ചിയിൽനിന്ന് ഇന്ന് ഒമാൻ, സൗദി എയർലൈൻസുകൾ സർവീസ് നടത്തും

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയ സാഹചര്യത്തിൽ, കൊച്ചിയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് സർവീസുകൾ നടത്തും. ഒമാൻ എയർവേയ്‌സ്, സൗദി എയർലൈൻസ് എന്നീ വിമാനക്കമ്പനികളാണ് ഇന്ന് സർവീസ് നടത്തുന്നത്.

8.10നും 2.25 നും ഒമാൻ എയർവെയ്‌സ് കൊച്ചിയിൽ നിന്നും മസ്‌ക്കറ്റിലേക്ക് സർവീസ് നടത്തും.11.30ന് സൗദി എയർലൈൻസ് ജിദ്ദയിലേക്കും സർവീസ് നടത്തും. അതേസമയം യുഎഇ അടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.

സംഘർഷാവസ്ഥയും സുരക്ഷയും കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ രണ്ട് ദിവസമായി വിവിധ വിമാന കമ്പനികൾ റദ്ദാക്കിയിരിക്കയാണ്. ഇറാനിലെ ഇസ്രയേൽ – അമേരിക്കൻ സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് പശ്ചിമേഷ്യയും ഭീതിയിലായത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുഎസിന്‍റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാന സർവീസുകൾ റദ്ദാക്കിയത്.

Exit mobile version