Site icon Fourteen Kerala – 14 Kerala News

നടൻ ടിനി ടോമിന്റെ മകൻ കഞ്ചാവുമായി പിടിയിൽ; മൂന്നുപേർക്കെതിരെ കേസെടുത്ത് പോലീസ്

തൃപ്പൂണിത്തുറ: പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിന്റെ മകൻ ആദം ഉൾപ്പെടെയുള്ള മൂന്നുപേരെ കഞ്ചാവ് കൈവശം വെച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസാണ് ഇവരെ പിടികൂടിയത്. പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും നാല് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആദമിനും മറ്റ് രണ്ട് സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി ഏകദേശം എട്ടേമുക്കാലോടെ തൃപ്പൂണിത്തുറയിലെ അമ്പലമുകളിനടുത്ത് ഇരുമ്പനത്തുനിന്നാണ് ആദം, അമിത്, കാർത്തിക് എന്നിവരെ ഹിൽപാലസ് പോലീസ് പിടികൂടിയത്. രാത്രികാല പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെയാണ് പോലീസ് മൂന്നുപേരെയും ചോദ്യംചെയ്തത്.ഇവർ പരുങ്ങിയതോടെ പോലീസ് ഇവരുടെ ദേഹപരിശോധന നടത്തി. അതിൽ ഒരാളുടെ പോക്കറ്റിൽനിന്നും ചെറിയ പാക്കറ്റിലാക്കി സൂക്ഷിച്ച നിലയിലുള്ള കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇരുപതിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Exit mobile version