Site icon Fourteen Kerala – 14 Kerala News

വയോധിക ദമ്പതികൾ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ


കൊച്ചി: വയോധിക ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി സ്വദേശി ക്ലീറ്റസ് (74) ഭാര്യ വിമല (70) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിമലയുടെ രോഗാവസ്ഥയെ തുടർന്ന് ഇരുവരും കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു. ഇതേ തുടർന്നായിരിക്കാം ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടത്. സഹോദരനും ഭാര്യയ്ക്കും ഒപ്പമായിരുന്നു ക്ലീറ്റസും ഭാര്യയും താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version