Site icon Fourteen Kerala – 14 Kerala News

ഉച്ചയ്ക്ക് വീണ്ടും സ്വർണവില റെക്കോർഡ് കുതിപ്പിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും റെക്കോർഡ് കുതിപ്പിലേക്ക്. ഇന്ന് രാവിലെ രേഖപ്പെടുത്തിയ വിലയിൽ നിന്ന് ഉച്ചയോടെ വീണ്ടും വർദ്ധനവുണ്ടായതാണ് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നത്.

പവന് ഇന്ന് രാവിലെ 1,680 രൂപ കൂടിയിരുന്നു. തൊട്ടുപിന്നാലെ ഉച്ചയ്ക്ക് വീണ്ടും വില കൂടി. 560 രൂപയാണ് ഉച്ചയ്ക്ക് ഒരു പവന് വർദ്ധിച്ചത്. ഇതോടെ സ്വർണവില 1,15,000 ത്തിന് മുകളിലെത്തി.
ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 115,320 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിന് മുകളിൽ നൽകണം.

തിങ്കളാഴ്ച പവന് 960 രൂപ കുറഞ്ഞിരുന്നു, ചൊവ്വഴ്ച പവന് 520 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് കുത്തനെയാണ് സ്വർണവില ഉയർന്നിരിക്കുന്നത്. ജനുവരിയിൽ റെക്കോർഡ് നിലവാരത്തിലെത്തിയ ശേഷം, സ്വർണവില ഇടിഞ്ഞത് നിക്ഷേപകരിൽ ആശങ്ക ഉളവാക്കിയിരുന്നു.

Exit mobile version