Site icon Fourteen Kerala – 14 Kerala News

കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാര്‍ത്ഥിക്കായുള്ള തെരച്ചില്‍ തുടരുന്നു

കാലിഫോർണിയ : കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാര്‍ത്ഥിക്കായുള്ള തെരച്ചില്‍ തുടരുന്നു. കർണാടക സ്വദേശി സകേത് ശ്രീനിവാസയ്യ എന്ന 22 കാരനെയാണ് കാണാതായിരിക്കുന്നത്.ഇയാളെപറ്റി അഞ്ച് ദിവസമായി ഒരു വിവരവുമില്ല. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയില്‍ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എഞ്ചിനീയറിങ് വിഭാഗത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുകയായിരുന്നു സാകേത്.

ഐഐടി മദ്രാസില്‍ നിന്നാണ് സാകേത് ബിരുദം നേടിയത്. ഫെബ്രുവരി 9 ചെവ്വാഴ്ചയാണ് സാകേതിനെ കാണാതാവുന്നത്. ക്യാമ്പസിനടുത്തായി ഏകദേശം ഒരു കിലോമീറ്റർ അകലെ അവസാനമായി കണ്ടതായാണ് വിവരം. പരിസര പ്രദേശങ്ങളില്‍ നിലവില്‍ തെരച്ചില്‍ നടക്കുന്നുണ്ട്.പരിശോധനയിസ്‍ സാകേതിന്‍റെ പാസ്‌പോർട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാഗ് കണ്ടെത്തിയിട്ടുണ്ട്. സഹപാഠികളുൾപ്പെടെയുള്ളവ‌ർ തെരച്ചില്‍ സഹകരിക്കുന്നുണ്ട്.വിദ്യാർത്ഥിയെ കാണാതായതില്‍ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തില്‍ ആശങ്കയുണ്ടെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി. അധികൃതര്‍ സാകേതിന്‍റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിക്കുന്നവര്‍ ബെർക്ക്‌ലി പൊലീസിനെ ബന്ധപ്പെടാനും അധികൃതര്‍ അഭ്യർത്ഥിച്ചു.

Exit mobile version