Site icon Fourteen Kerala – 14 Kerala News

ഒറ്റയടിക്ക് കൂടിയത് 2,120 രൂപ, നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

കൊച്ചി: കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിലുണ്ടായിരുന്ന വിലയിടിവിന് വിരാമമിട്ട് ഒറ്റയടിക്ക് പവന് 2,120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,14,840 രൂപയിലെത്തി.

വിവാഹ സീസൺ അടുത്തുവരുന്ന വേളയിൽ ഈ വിലക്കയറ്റം ഉപഭോക്താക്കൾക്ക് വലിയ ആശങ്കയുണ്ടാക്കുന്നു. ഇന്നലെ രാവിലെ കുറഞ്ഞ വില ഉച്ചയോടെ വര്‍ധിച്ചിരുന്നു. ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം. പല ദിവസങ്ങളിലും ഒന്നിലേറെ തവണ വില വ്യത്യാസപ്പെടുന്നുണ്ട്.

കേരളത്തില്‍ ജനുവരി 29ന് 1,31,160 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് സ്വര്‍ണം തിരിച്ചിറങ്ങിയത്. മാസങ്ങള്‍ നീണ്ട കുതിപ്പിനൊടുവില്‍ നിക്ഷേപകര്‍ ലാഭമെടുക്കുന്നത് തുടര്‍ന്നതോടെയാണ് സ്വര്‍ണത്തിന് ആഗോളവിപണിയില്‍ വന്‍തോതില്‍ വിലയിടിഞ്ഞത്. ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതും സ്വര്‍ണവിലയെ തളര്‍ത്തി.

Exit mobile version