Site icon Fourteen Kerala – 14 Kerala News

ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്വാറി കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര വിഎച്ച്എസ്‌സി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആദിത്യയാണ് മരിച്ചത്. രാവിലെ സ്‌കൂളില്‍ പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ ആദിത്യയെ ക്വാറി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ കാക്കനാട് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 13കാരിക്ക് വെട്ടേറ്റു. സൈബ അക്താര എന്ന പെണ്‍കുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.രാത്രി 7 മണിയോടെയാണ് സംഭവം. തര്‍ക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് 13കാരിക്ക് വെട്ടേറ്റത്. ആക്രമണം തടയാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും വെട്ടേറ്റതായാണ് വിവരം.

Exit mobile version