Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 135 രൂപ ഉയർന്ന് 14,540 രൂപയിലെത്തി. പവന്റെ വില 1080 രൂപ ഉയർന്ന് 1,16,320 രൂപയിലെത്തി.

കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ റെക്കോഡിലെത്തിയതിന് പിന്നാലെ ഉച്ചക്ക് ശേഷം വില ഇടിയുകയായിരുന്നു. ആഗോള രാഷ്ട്രീയരംഗത്തെ അനിശ്ചിതത്വങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

ആഗോളവിപണിയിൽ സ്വർണവില 5000 ഡോളറിലേക്ക് അടുക്കുകയാണ്. 4988 ഡോളറിലാണ് ഒരു ഔൺസ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്ന് 78.97 ഡോളറിന്റെ വില വർധന സ്വർണത്തിനുണ്ടായിട്ടുണ്ട്. ഗ്രീൻലാൻഡ് ഉൾപ്പടെയുള്ള പ്രതിസന്ധികൾക്ക് താൽക്കാലിക പരിഹാരമുണ്ടായെങ്കിലും പുതിയ പ്രശ്നങ്ങൾ ഉയർന്നു വരുന്നത് സ്വർണവിലയെ സ്വാധീനിക്കുണ്ട്.

Exit mobile version