Site icon Fourteen Kerala – 14 Kerala News

വെയിലേറ്റ് വാടരുത്; കുടിവെള്ള വിതരണവുമായി കേരള പോലീസ്

തൃശ്ശൂർ: കലോത്സവ വേദികളിൽ പൊള്ളുന്ന ചൂടിൽ ആശ്വാസമായി ദാഹജലം വിതരണം ചെയ്ത് കേരള പോലീസ് അസോസിയേഷൻ &കേരള പോലീസ് ഓഫീസർസ് അസോസിയേഷൻ തൃശൂർ ജില്ല കമ്മിറ്റി.
ഡ്യൂട്ടി കഴിഞ്ഞുള്ള വിശ്രമ വേളകളിലാണ് കേരള പോലീസ് സേന അംഗങ്ങളുടെ സമൂഹ്യ സേവനം. രാവിലെ ചൂട് വെള്ളവും, ഉച്ചയാക്കുമ്പോൾ സംഭാരവും, രാത്രിയോട് അടിക്കുമ്പോൾ ആയുർവേദ കൂട്ടുകൾ അടങ്ങിയ ചുക്ക് കപ്പിയുമാണ് റിഫ്രഷ്മെന്റ് സ്റ്റാളിലെ ആകർഷണം.

പാവറട്ടിയിലുള്ള ആയുർവേദ ഡോക്ടർ ലാസ്യ ബിജോയ്‌ കുറിച്ച് കൊടുത്ത ആയുർവേദ കൂട്ടുകളാണ് ചുക്ക് കാപ്പിക്കായി ഇവർ ഉപയോഗിക്കുന്നത്. ഈ റിഫ്രഷ് മെന്റ് സ്റ്റാളിൽ പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കാനായി കാനാട്ടുകരയിലെ ചന്ദ്രൻ ചേട്ടനും ചേലക്കരയിലെ രതീഷെട്ടനും കലവറയിൽ കൂടെയുണ്ട്.പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നുള്ള വിഹിതം ഉപയോഗിച്ച് കൊണ്ടാണ് ഈ റിഫ്രഷ്മെന്റ് സ്റ്റാൾ പ്രവർത്തിക്കുന്നത്. കലോത്സവം പ്രമാണിച്ച് 2016 മുതലാണ് കേരള പോലീസിന്റെ ഈയൊരു സ്റ്റാൾ പ്രധാന വേദിക് സമീപം പ്രത്യക്ഷപെട്ടു തുടങ്ങിയത്.

2018 – ൽ സംസ്ഥാന കലോത്സം തൃശ്ശൂരിൽ വെച്ച നടന്നപ്പോളും പ്രധാന വേദിക് അടുത്തായി കേരള പോലീസിന്റെ സ്റ്റാൾ ഉണ്ടായിരുവെനും അതിനേക്കാൾ മികച്ച രീതിയിലാണ് ഈ വർഷത്തെ സ്റ്റാൾ പ്രേവർത്തിക്കുന്നതെന്നും കേരള പോലീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഇന്ദു പി എൻ പറഞ്ഞു.

Exit mobile version