Site icon Fourteen Kerala – 14 Kerala News

അരങ്ങ് തകർത്തു; പവിഴമല്ലിയിൽ ആടിത്തിമിർത്ത് ചവിട്ടുനാടകം

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവ മുറ്റത്തെ പവിഴമല്ലി വേദിയിൽ പൂവിട്ടത് ചവിട്ടുനാടകം. സദസ്സിനെ മുഴുവൻ കയ്യിലെടുത്തുകൊണ്ട് ഹയർ സെക്കന്ററി വിഭാഗമാണ് അരങ്ങിൽ ചുവടുവച്ചത്.
ചരിത്ര പ്രാധാന്യമുള്ള വിഷയങ്ങളെ ആസ്പദമാക്കികൊണ്ട് കാണികളെ കയ്യിലെടുത്തത് ഏകദേശം ഇരുപത് മിനിറ്റോളം അവതരണം. മികച്ച പ്രകടനങ്ങൾക്ക് സദസ്സും ആർജ്ജവത്തോടെ പ്രതികരിച്ചു.

ബൈബിൾ, ചരിത്രം, ജീവിതകഥകൾ എന്നിവയെല്ലാം ഏറ്റവും മനോഹരമായ രീതിയിൽ പ്രേക്ഷകർക്കായി എത്തിച്ചപ്പോൾ ഗുരുക്കന്മാരുടെ മനസ്സും നിറഞ്ഞതായി മാറി.പോരാട്ടത്തിന്റെ വാശികൾ കടുത്തതായി പ്രകടമാകും വിധത്തിൽ പ്രതിഭകൾ അരങ്ങ് കീഴടക്കി.പോരാട്ടവാശിക്കൊടുവിൽ വിദ്യാർത്ഥികൾ തളർന്നു വീണെങ്കിലും ആരോഗ്യ, അഗ്നിശമന സേനകളുടെ പ്രാഥമിക ശുശ്രുഷ അവർക്കൊരു ആശ്വാസമായി.

Exit mobile version