Site icon Fourteen Kerala – 14 Kerala News

വര്‍ക്കലയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം; രണ്ടുപേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം വര്‍ക്കല മേലേവെട്ടൂരില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍പ്പെട്ട രണ്ട് പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മതില്‍ നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്.

പറവൂര്‍ സ്വദേശികളായ രണ്ടുപേരാണ് മണ്ണിനടിയില്‍പ്പെട്ടത്. ആറ് നിര്‍മാണ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ബേസ്‌മെന്റ് കെട്ടുന്നതിനായി മണ്ണ് മാറ്റുന്നതിനിടെ മതില്‍ ഇടിഞ്ഞുവീണത്. വര്‍ക്കല ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Exit mobile version