Site icon Fourteen Kerala – 14 Kerala News

ആദ്യ 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ രണ്ടെണ്ണം കേരളത്തിന്; രണ്ട് റൂട്ടുകൾ പരിഗണനയിൽ

തിരുവനന്തപുരം: കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ. 12 സ്ലീപ്പർ വന്ദേഭാരത് ട്രെയിനുകൾ ഈ വർഷം പുറത്തിറക്കുന്നതിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്കായിരിക്കും ആദ്യ പരിഗണന.

എറണാകുളത്തു നിന്നു ബിഹാറിലെ ജോഗ്ബനിയിലേക്ക് അമൃത് ഭാരത് ട്രെയിനും പരിഗണനയിലുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായി നേമം റെയിൽവേ ടെർമിനൽ രണ്ടാം ഘട്ടത്തിനുള്ള അനുമതിക്കും ബിജെപി സംസ്ഥാന ഘടകം സമ്മർദം ചെലുത്തുന്നുണ്ട്.തിരുവനന്തപുരം- ചെന്നൈ, തിരുവ നന്തപുരം- ബെംഗളൂരു റൂട്ടിൽ. വൈകിട്ട് പുറപ്പെട്ട് പിറ്റേദിവസം രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തും.ഈ റൂട്ടുകളിലെ ഏറ്റവും വേഗം കൂടിയ സർവീസാകും ആകെ 16 കോച്ച്. 11 തേഡ് എസി, 4 സെക്കൻഡ് എസി, ഒരു ഫസ്റ്റ് എസി കോച്ചുകളിലായി 823 ബെർത്തുകൾ.

എറണാകുളത്തു നിന്നു ബിഹാറിലെ ജോഗ്ബനിയിലേക്ക്. സ്ലീപ്പർ ക്ലാസും ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും മാത്രം. പ്രധാനമായും അതിഥിത്തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള സർവീസ് ഇരുവശത്തും എൻജിനുള്ളതിനാൽ പെട്ടെന്നു തന്നെ വേഗം കൈവരിക്കും.

Exit mobile version