Site icon Fourteen Kerala – 14 Kerala News

ട്രെയിൻ സമയങ്ങളിൽ നാളെ മുതൽ മാറ്റങ്ങൾ; സർവീസുകളുടെ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ പുതിയ ടൈംടേബിൾ 2026 ജനുവരി ഒന്നു മുതൽ നിലവിൽ വരും. കേരളത്തിലൂടെ സർവീസ് നടത്തുന്ന ചില ട്രെയിനുകളുടെ സമയക്രമത്തിൽ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്.
ഈ മാറ്റങ്ങൾ അനുസരിച്ച് തിരുവനന്തപുരം – സെക്കന്ദരാബാദ് ശബരി എക്സ്പ്രസ് എറണാകുളം ടൗണിൽ 30 മിനിറ്റ് നേരത്തെ എത്തിച്ചേരും. പഴയ സമയമായ 11.10നു പകരം രാവിലെ 10.40നാണ് എത്തുക. എന്നാൽ തിരുവനന്തപുരത്ത് നിന്നുള്ള പുറപ്പെടൽ സമയത്തിൽ മാറ്റമില്ല.

പുതിയ ടൈംടേബിളിൽ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് വൈകിട്ട് 4.55നു പകരം 5.05ന് എറണാകുളത്ത് എത്തും. അതുപോലെ, ചെങ്കോട്ട വഴിയോടുന്ന കൊല്ലം–ചെന്നൈ എക്സ്പ്രസ് ഒന്നര മണിക്കൂർ നേരത്തെ ചെന്നൈയിലെത്തുമെന്ന് റെയിൽവേ അറിയിച്ചു.

വൈകിട്ട് 4ന് പുറപ്പെട്ട് രാവിലെ 6.05നാണ് ട്രെയിൻ എത്തുന്നത്. കൂടാതെ, ദില്ലി–തിരുവനന്തപുരം കേരള എക്സ്പ്രസ് 20 മിനിറ്റ് നേരത്തെ വൈകിട്ട് 4.30ന് എറണാകുളം ടൗണിൽ എത്തും. ഇടയിലുള്ള സ്റ്റേഷനുകളിൽ സമയങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും തിരുവനന്തപുരത്തെ എത്തിച്ചേരൽ സമയത്തിൽ മാറ്റമില്ല.

Exit mobile version