Site icon Fourteen Kerala – 14 Kerala News

കേരളത്തിൽ സ്വർണവില കുറഞ്ഞു

കൊച്ചി: കേരളത്തിൽ ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു. ഗ്രാമിന് 65 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 12,990 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന്റെ വിലയിൽ 520 രൂപയുടെ കുറവുണ്ടായി.

1,03,920 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം റെക്കോഡിലെത്തിയതിന് പിന്നാലെയാണ് സ്വർണവില കുറയുന്നത്. ആഗോളവിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായി. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.4,512.74 ഡോളറായി. റെക്കോഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് ശേഷമാണ് അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും കുറഞ്ഞിട്ടുണ്ട്. 0.4 ശതമാനം ഇടിവാണ് സ്വർണത്തിൽ ഉണ്ടായിട്ടുണ്ട്.

Exit mobile version