Site icon Fourteen Kerala – 14 Kerala News

ഇടതുപക്ഷത്തിന് തിരിച്ചടി: തിരുവനന്തപുരം കോർപറേഷൻ മുട്ടട ഡിവിഷനിൽ വൈഷ്ണ സുരേഷിന് വിജയം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

16 സീറ്റിൽ എൻഡിഎയും 16 സീറ്റിൽ എൽഡിഎഫും ഒൻപത് സീറ്റിൽ യുഡിഎഫും മുന്നിലുണ്ട്. ഒരു സീറ്റിൽ സ്വതന്ത്രനും മുന്നിലാണ്. കോർപറേഷനിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷാണ് വിജയിച്ചു.363 വോട്ട് വൈഷ്ണ നേടി. 231 വോട്ടാണ് ഇടത് സ്ഥാനാർത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാനായുള്ളൂ.

Exit mobile version