Site icon Fourteen Kerala – 14 Kerala News

യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡനം; രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ അറസ്റ്റിൽ

കാസർഗോഡ്: യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നൽകിയശേഷം കൂട്ടപ്പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി പ്രവീൺ എന്ന ധനേഷ് (36), എം കെ രാഹുൽ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്യത് പ്രതികളെ ഹോസൂർഗ് കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.

യുവതിയെ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ധനേഷിനെ കാറിനുള്ളിൽ നിന്ന് ഭീമനടി ടൗണിൽ വെച്ചാണ് പൊലീസ് പിടികൂടിയത് ചിറ്റാരിക്കാൽ സിഐ എ അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്യത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ

കഴിഞ്ഞ ദിവസം വൈകിട്ട് ഏകദേശം 5.45-ഓടെയാണ് കേസിനാസ്പദമായ സംഭവം. ഭീമനടിയിലെ വീട്ടിലേക്ക് പോകുന്നതിനായി വാഹനം കാത്തുനിന്നിരുന്ന 29 കാരിയായ യുവതിയെ ലിഫ്റ്റ് നൽകാമെന്നു പറഞ്ഞ് ധനേഷ് കാറിൽ കയറ്റുകയായിരുന്നു. എന്നാൽ, യുവതിക്ക് ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കാതെ കാർ വരക്കാട്-അമ്പാടി ബസാർ ഭാഗത്തേക്ക് തിരിച്ചുവിട്ടു. അവിടെ വെച്ച് കാറിനുള്ളിൽ നിന്ന് ബലമായി മദ്യം കുടിപ്പിച്ചശേഷം ധനേഷ് യുവതിയെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.ഈ സമയത്ത്, ധനേഷ് ഫോൺ വിളിച്ച് രാഹുലിനെ സ്ഥലത്ത് വരുത്തുകയായിരുന്നു. തുടർന്ന്, രണ്ട് പേരും ചേർന്ന് വീണ്ടും മാറി മാറി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ മൊഴി. യുവതി ബഹളം വെച്ചതിനെ തുടർന്ന് പ്രതികൾ രാത്രി ഏഴ് മണിയോടെ മാങ്ങോട് റോഡിൽ യുവതിയെ ഇറക്കിവിട്ട് രക്ഷപ്പെടുകയായിരുന്നു.

Exit mobile version