Site icon Fourteen Kerala – 14 Kerala News

ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

തിരുവനന്തപുരം: ചിറയിൻകീഴിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തി നശിച്ച നിലയിൽ. ഓട്ടോറിക്ഷയും മൂന്ന് ഇരുചക്രവാഹനങ്ങളും ആണ് കത്തിയത്.ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ എസ്. ബാബുവിന്റെ വീട്ടിലെ വാഹനങ്ങളാണ് കത്തിനശിച്ചത്. പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ആദ്യം ഓട്ടോറിക്ഷയ്ക്കാണ് തീപിടിച്ചത്.

തീ കെടുത്തുന്നതിനിടയിൽ മറ്റു വാഹനങ്ങളിലേക്കും പടരുകയായിരുന്നു. ചിറയിൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു. കുറച്ച് ദിവസങ്ങൾക്കു മുൻപ് ചിറയിൻകീഴ് പണ്ടകശാലയിലെ ബിജെപി സ്ഥാനാർത്ഥിയുടെ ടിൻ്റുവിൻ്റെ വീടിന് പുറകുവശത്ത് തീയിടാൻ ശ്രമം നടന്നിരുന്നു.എസ്. ബാബുവിന്റെ സഹോദരിയുടെ മകളാണ് ടിന്റു. ബാബുവിന്റെ ഓട്ടോറിക്ഷയ്ക്കകത്തുണ്ടായിരുന്ന ടിന്റുവിന്റെ പോസ്റ്ററുകളും കത്തിനശിച്ചു.ബാബു ആണ് ടിന്റുവിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിക്ഷേധ മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Exit mobile version