Site icon Fourteen Kerala – 14 Kerala News

സ്വര്‍ണവില കുറഞ്ഞു

കൊച്ചി : കേരളത്തിൽ ഇന്ന് സ്വര്‍ണവില കുറഞ്ഞു . ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണം പവന് 91760 രൂപയായി. ഗ്രാമിന് 65 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.ഇതോടെ സ്വര്‍ണം ഗ്രാമിന് 11470 രൂപയായി. കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. നവംബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസം പവന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില.

ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സംസ്ഥാനത്തും സ്വര്‍ണവില ഈ രീതിയില്‍ ചാഞ്ചാടാന്‍ കാരണമാകുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.അഞ്ചിന് 89,080 രൂപയായി താഴ്ന്നിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വര്‍ണവില. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തുകയായിരുന്നു. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം.

Exit mobile version