Site icon Fourteen Kerala – 14 Kerala News

കേരളത്തിൽ സ്വർണവില ഉയർന്നു

കൊച്ചി: കേരളത്തിൽ സ്വർണവില ഇന്ന് ഉയർന്നു . ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 20 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 11,410 രൂപയായി ഉയർന്നു.

പവന്റെ വില 160 രൂപ ഉയർന്ന് 91,280 രൂപയായാണ് പവ​ന്റെ വില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ കൂടി വില 9,385 രൂപയായി. 14 കാരറ്റ് സ്വർണത്തിന് 10 രൂപ കൂടി ഗ്രാമിന് 7310 ആയും പവന് 58,480 രൂപയായും ഉയർന്നു.
വ്യാഴാഴ്ച രണ്ട് തവണയായി 55 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. പവന്റെ വിലയിൽ 440 രൂപയുടെ കുറവുണ്ടായത്. 91,560 രൂപയുണ്ടായിരുന്ന സ്വർണവില 91,120 രൂപയായാണ് കുറഞ്ഞത്.

Exit mobile version