Site icon Fourteen Kerala – 14 Kerala News

ക്രിസ്‌മസ്‌ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

ക്രിസ്‌മസ്‌ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ കർശനമാക്കിയാണ് സ്കൂളുകൾ പ്രവർത്തിക്കുക. ഒമിക്രോൺ രോഗികളുടെ എണ്ണമുയരുന്ന പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് വരുന്നവർ ക്വാറൻ്റീൻ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

15നും 18നും മധ്യേ പ്രായമുള്ളവർ കൂടി കൊവിഡിനെതിെരെ പ്രതിരോധം നേടുന്നു. കുത്തിവയ്പ് രാവിലെ ഒൻപത് മുതൽ ആരംഭിക്കും. ഭക്ഷണം കഴിച്ച ശേഷം വേണം കുത്തിവയ്പെടുക്കാൻ. ആധാർ കാർഡോ സ്കൂൾ ഐ ഡി കാർഡോ നിർബന്ധമാണ്. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം തിരിച്ചറിയാൻ പിങ്ക് ബോർഡുണ്ടാകും.

കൗണ്ടറിൽ ,റജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച മൊബൈൽ സന്ദേശമോ പ്രിൻറൗട്ടോ നൽകണം. ആരോഗ്യ പ്രശ്നങ്ങളോ അലർജിയോ ഉണ്ടങ്കിൽ മുൻകൂട്ടി അറിയിക്കണം, ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ആശുപത്രികളിൽ കുത്തിവയ്പ് നൽകും.ഒമിക്രോൺ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഈയാഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗം തീരുമാനമെടുക്കും.

Exit mobile version