Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് റെക്കോഡ് പുതുവത്സര മദ്യ വിൽപന; ഏറ്റവുമധികം വിൽപന നടന്നത് തിരുവനന്തപുരത്ത്

പുതുവത്സരാഘോഷത്തിനും സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപന. സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 12 കോടി രൂപയുടെ വർധനയാണ് നടന്നത്.

കഴിഞ്ഞ വർഷം ഇത് 70.55 കോടിയായിരുന്നു. ഏറ്റവുമധികം വിൽപന നടന്നത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്‌ലെറ്റിലാണ്. ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയിൽ 77.33 ലക്ഷം രൂപയുടെ മദ്യവും ബെവ്കോ വിറ്റു.

ക്രിസ്മസിന്റെ തലേനാൾ ബിവ്റേജസ് കോർപറേഷൻ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. ഇതും റെകോർഡ് വിൽപനയായിരുന്നു. കഴിഞ്ഞ വർഷം ഇത് 55 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവർ ഹൗസ് ഔട്‌ലൈറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്.

Exit mobile version