Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരത്ത് കനത്ത മഴ; റൺവേ കാണാനായില്ല, വിമാനത്തിൻറെ ലാൻഡിങ് വൈകി

തിരുവനന്തപുരം: കനത്ത മഴയിൽ റൺവേ കാണാനാകാത്തതിനാൽ വിമാനത്തിന്റെ ലാൻഡിങ് വൈകി. കുവൈത്തിൽനിന്ന് തിരുവനന്തപുരത്ത് രാവിലെ 5.45 ന് ലാൻഡ് ചെയ്യേണ്ട കുവൈത്ത് എയർവേയ്സിൻ്റെ വിമാനമാണ് ഒരു മണിക്കൂറോളം വൈകി ലാൻഡ്ചെയ്തത്.

വെള്ളിയാഴ്ച രാവിലെ 5.45-ന് എത്തിയ വിമാനം ഇറങ്ങാൻ ശ്രമിച്ചുവെങ്കിലും കനത്തമഴ കാരണം റൺവേ കാണാനായില്ല. തുടർന്ന് എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശത്തെ തുടർന്ന് വിമാനം വട്ടമിട്ടുപറന്നു.ഇതിനുശേഷമാണ് ലാൻഡ് ചെയ്തത്.തലസ്ഥാനത്ത് കഴിഞ്ഞ രാത്രി മുഴുവൻ പെയ്ത ശക്തമായ മഴയിൽ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം നേരിടുന്നു. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

Exit mobile version