Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവില വർധിച്ചു

തിരുവനന്തപുരം : ആശങ്കയേറുന്നു …. സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 81,640 രൂപയായി. ഗ്രാമിന് 10,250 രൂപ. ഇന്നലെ സ്വർണവില 400 രൂപ കുറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് സ്വർണവില വീണ്ടും വർധിച്ചിരിക്കുന്നത്. ഈ മാസം തുടക്കത്തില്‍ 77,640 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടിങ്ങോട്ട് സ്വര്‍ണവില വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് വിപണിയില്‍ കണ്ടത്.ഈ മാസം 9നാണ് സ്വര്‍ണവില 80,000 കടന്നത്. സെപ്റ്റംബര്‍ 16 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണം കുറിച്ചു. 82,080 രൂപയായിരുന്നു അന്നത്തെ നിരക്ക്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.

ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Exit mobile version