Site icon Fourteen Kerala – 14 Kerala News

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പെൺകുട്ടിക്ക് രോ​ഗബാധ

തിരുവനന്തപുരം :സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പെൺകുട്ടിക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധന ഫലം പോസിറ്റീവ് എന്ന് കണ്ടെത്തി.

വിദഗ്ധ പരിശോധനയ്ക്കായി സ്രവം തിരുവനന്തപുരത്തെക്ക് അയച്ചിരിക്കുകയാണ്. അതേ സമയം, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പത്തു ദിവസം വെന്റിലേറ്ററിലായിരുന്ന വയനാട് സ്വദേശിയായ 45 കാരന്‍ മരിച്ചു. മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒൻപത് പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

Exit mobile version