Site icon Fourteen Kerala – 14 Kerala News

മഴയ്ക്ക് ശമനമില്ല, ഈ ജില്ലകളിൽ ഇന്നും നാളത്തെയും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ മഴക്ക് വലിയ ശമനമില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഇന്നും നാളെയും മാത്രമാണ് നിലവിൽ മഴ അലർട്ടുള്ളത്.

Exit mobile version