Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്നത്തെ സ്വർണ വില

തിരുവനന്തപുരം: എങ്ങോട്ടാ ഈ പോക്ക് .. സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവില ഉയർന്നു. പവന് 360 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,520 രൂപയാണ്. ഇന്നലെ പവന് 840 രൂപ വർദ്ധിച്ച് സ്വർണവില നാല് ദിവസങ്ങൾക്ക് ശേഷം വീണ്ടും 72,000 കടന്നിരുന്നിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 45 രൂപ ഉയർന്നു. ഇന്നത്തെ വില 9065 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 35 രൂപ കുറഞ്ഞു. ഇന്നത്തെ വപണി വില 7435 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.

Exit mobile version