Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: വീണ്ടും കുത്തനെ ഇടിഞ്ഞ് സ്വർണവില. പവന് ഇന്ന് 680 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 72,000 ത്തിന് താഴേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 71,880 രൂപയാണ്. ഈ ആഴ്ച വ്യാപാരം ആരംഭിച്ചത് തന്നെ വിലയിടിവോടെയാണ് കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് പവന് 2000 രൂപയാണ് കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 85 രൂപ കുറഞ്ഞു. ഇന്നത്തെ വില 8985 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 7360 രൂപയാണ്. വെള്ളിയുടെ വിലയും ഇടിഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്

Exit mobile version