Site icon Fourteen Kerala – 14 Kerala News

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 30 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8950 രൂപയായാണ് ഉയർന്നത്. പവന്റെ വില 240 രൂപ ഉയർന്നു. 71,600 രൂപയായാണ് പവൻ വില കൂടിയത്.

അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നിട്ടുണ്ട്. സ്​പോട്ട് ഗോൾഡിന്റെ വില 0.5 ശതമാനം ഉയർന്ന് ഔൺസിന് 3,305 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചറായി 3,329.80 ഡോളറായി ഉയർന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ ശക്തമാകുന്നതും സ്റ്റീലിന് ഉൾപ്പടെ അധിക നികുതി ഏർപ്പെടുത്താനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനം വരും ദിവസങ്ങളിലും സ്വർണവില ഉയർത്തുമെന്ന് ആശങ്കയുണ്ട്.

Exit mobile version