Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ; രണ്ട് ദിവസത്തിനകം കാലവർഷം കേരളാ തീരം തൊടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത. രണ്ട് ദിവസത്തിനകം കാലവർഷം കേരളാ തീരത്തിലെത്തിയേക്കും. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

തുടർച്ചായിമഴലഭിക്കുന്നമേഖലകളിൽകനത്തജാഗ്രതാപാലിക്കണം.ഉരുൾപ്പൊട്ടൽ,മണ്ണിടിച്ചിൽ,വെള്ളപ്പൊക്കസാധ്യതകൾകണക്കിലെടുക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.കണ്ണൂർ, കാസർകോട് ജില്ലകളിൽ,കുഴത്തൂർമുതൽ കോട്ടക്കുന്ന്വരെയുള്ള തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്

Exit mobile version