Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

കൊച്ചി: മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് അൽപം കൂടി. ഗ്രാമിന് 20 രൂപ വർധിച്ച് 8775 രൂപയും പവന് 160 രൂപ കൂടി 70,200 രൂപയുമാണ് വില. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രാമിന് 20 രൂപ കുറഞ്ഞ് സ്വർണവില 8,755 രൂപയിലെത്തിയത്. ശനി, ഞായർ ദിവസങ്ങളിൽ ഈ വില തന്നെയായിരുന്നു. ഇതാണ് ഇന്ന് തിരിച്ച് കയറിയത്.

വ്യാഴാഴ്ച വില കുത്തനെ ഇടിഞ്ഞിരുന്നു. ഒരുപവന് 1,640 രൂപയുടെ കുറവാണ് അന്ന് ഉണ്ടായത്. തുടർന്ന് 70,200 രൂപയായാണ് സ്വർണവില കുറഞ്ഞത്. സ്വർണ വില പവന് 75,000ത്തിന് അടുത്ത് എത്തിയതിന് ശേഷമാണ് കുറഞ്ഞ് തുടങ്ങിയത്. ഏപ്രിൽ 22നാണ് സ്വർണ വില പവവ് 74,320 ആയത്. അതിനു ശേഷം ഇടിവ് തുടരുകയാണ്.

Exit mobile version