Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണ വില തിരിച്ചുകയറുന്നു

കൊച്ചി: ഒരാഴ്ചയായി താഴോട്ടുപോയ സ്വർണ വില തിരിച്ചുകയറുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8,980 രുപയും പവന് 71840 രൂപയുമായാണ് ഉയർന്നത്.

ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയും ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയുമായിരുന്നു. ഏപ്രിൽ 22നായിരുന്നു സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവുമുയർന്ന വില. അന്ന് 74,320 രൂപയിലേക്കാണ് സ്വർണം കുതിച്ചത്. തുടർന്നുള്ള രണ്ട് ദിവസം വിലയിടിഞ്ഞു. പിന്നീട് നാലുദിവസം വിലവ്യത്യാസമില്ലാതെ തുടർന്നു.

Exit mobile version