Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ഷഹബാസ് കൊലക്കേസ്:കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യമില്ല

കൊച്ചി: താമരശേരി ഷഹബാസ് കൊലപാതക കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടികളുടെ ജീവന് ഭീഷണിയുണ്ടെന്നും ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷാഭീഷണിയുണ്ടാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഏറെ നേരം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. കുട്ടികള്‍ക്ക് ഇതിനോടകം തന്നെ ഭീഷണിക്കത്തുക്കള്‍ വന്നിട്ടുണ്ടെന്നും ക്രമപ്രധാനപ്രശ്നത്തിലേക്ക് ഇത് നയിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു.
അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ തീരുമാനമെടുത്തത്. കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികള്‍ കോഴിക്കോട് ജുവനൈൽ ഹോമിലാണ് നിലവില്‍ കഴിയുന്നത്.

Exit mobile version