Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 280 രൂപയോളമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില നാല് ദിവസങ്ങൾക്ക് ശേഷം 70,000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്‍റെ വില 69,760 രൂപയാണ്.

ഇന്നും ഇന്നലെയുമായി 400 രൂപയാണ് പവന് കുറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി 70,000 കടന്നത്. ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8720 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8720 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.

Exit mobile version