Site icon Fourteen Kerala – 14 Kerala News

ക്ഷേത്രക്കടവിൽ കാണാതായ വൃദ്ധദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹവും കണ്ടെത്തി

തിരുവനന്തപുരം: ആയിരവല്ലി ക്ഷേത്രക്കടവിൽ കാണാതായ വൃദ്ധദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹവും കണ്ടെത്തി. ഇന്ന് രാവിലെ ഫയർഫോഴ്സ് സ്കൂബാ ടീം ആണ് കരമനയാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.വട്ടിയൂർക്കാവ് നേതാജിറോഡ് ബോസ് ലെയിൻ താമസക്കാരായിരുന്ന ഭാര്യ വസന്തയുടെ(75) മൃതദേഹം ഫയർഫോഴ്സ് ഇന്നലെ കണ്ടെത്തിയിരുന്നു.

ഇവരോടൊപ്പം കാണാതായ ഭർത്താവ് നടേശനായി(83) സേന തെരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം കഴിഞ്ഞ ദിവസം രാത്രിയോടെ അവസാനിപ്പിച്ചു. ഇന്ന് തിരച്ചിൽ തുടർന്നപ്പോഴാണ് മൃതദേഹം കിട്ടിയത്.

Exit mobile version