Site icon Fourteen Kerala – 14 Kerala News

നഗ്നചിത്രം കാണിച്ച് ഭീഷണി, നഴ്‌സിങ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കൊച്ചി: നഴ്‌സിങ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എളമക്കര സ്വദേശി റെക്‌സണ്‍ ആണ് അറസ്റ്റിലായത്.
ബെംഗളുരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ അവിടെവെച്ചും കേരളത്തിലെത്തിച്ചും ഇയാള്‍ പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടിയും യുവാവും പ്രണയത്തിലായിരുന്നുവെന്നും ബെംഗളുരുവില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അവിടെ കൊണ്ടാക്കുന്നതും തിരിച്ചുകൊണ്ടുവരുന്നതും റെക്‌സണായിരുന്നുവെന്നും ഇവര്‍ ഒരുമിച്ച് താമസിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

ഈ സമയത്ത് പകര്‍ത്തിയ നഗ്നദൃശ്യങ്ങള്‍ മാതാപിതാക്കളെ കാണിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീട്ടിലും ലോഡ്ജുകളിലും ദിവസങ്ങളിലും പൂട്ടിയിട്ട് പീഡിപ്പിച്ചതായാണ് പരാതി.

ഇന്നലെ രാത്രി അറസ്റ്റിലായ റെക്‌സണെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version