Site icon Fourteen Kerala – 14 Kerala News

വീട്ടില്‍ക്കയറി ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ കുത്തിക്കൊന്നു

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യർ (45) ആണ് കൊല്ലപ്പെട്ടത്. സേവ്യറിനൊപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു.

ക്രിമിനൽ കേസിലെ പ്രതിയായ വിഷ്ണുവാണ് ഇരുവരെയും കുത്തിയത്. സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചിരുന്നു.ഈ സമയത്ത് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കൊണ്ട് വന്ന് വിഷ്ണു ഇരുവരേയും കുത്തുകയായിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ സേവ്യർ ഇന്ന് പുലർച്ചെ മരിച്ചു. അനീഷ് പരുക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. പ്രതിയായ വിഷ്ണു ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

Exit mobile version