Site icon Fourteen Kerala – 14 Kerala News

ആരോഗ്യനിലയില്‍ പുരോഗതി; ശ്വാസകോശത്തില്‍ നീര്‍ക്കെട്ട്, വെന്റിലേറ്ററില്‍ തുടരും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ സ്‌റ്റേജിൽനിന്നു വീണു പരിക്കേറ്റ ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍.

എക്‌സറേയില്‍ ശ്വാസകോശത്തില്‍ ചെറിയ നീര്‍ക്കെട്ട് കണ്ടു. അതിനാല്‍ രണ്ട് ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 60-70 ശതമാനം ശ്വാസോച്ഛാസം ഉമ തോമസ് സ്വന്തം നിലയ്ക്കാണെടുക്കുന്നത്. പ്രഷര്‍ സപ്പോര്‍ട്ട് മാത്രമേ നല്‍കുന്നുള്ളൂ.ഈ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ഒന്നുരണ്ടുദിവസം കൂടി മാത്രമേ വെന്റിലേഷന്‍ പിന്തുണ കൊടുക്കേണ്ടതുള്ളൂവെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

ഉമ തോമസിന് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി പറയുന്നതായി മകന്‍ വിഷ്ണുവും പ്രതികരിച്ചു.

Exit mobile version