Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: ആശ്വാസം … സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു.
ഇന്ന് 440 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 58000 ത്തിനു താഴേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,840 രൂപയാണ്.

ഈ ആഴ്ച, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വലിയ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് വർധിച്ചത്.ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 55 രൂപ കുറഞ്ഞ് 7230 രൂപയിലേക്കെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 45 രൂപ കുറഞ്ഞ് 5970 രൂപയായി. വെള്ളിയുടെ വിലയിലും വലിയ ഇടിവ് ഉണ്ടായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില മൂൺ രൂപ കുറഞ്ഞ് 98 രൂപയായി.

Exit mobile version